Monday, July 4, 2011

അഭയ കേസും വടയാര്‍ സുനിലും ...

"ഞാനാണ്. കൈക്കോടാലിയുടെ ഇരുമ്പുതലകൊണ്ട് രണ്ടുതവണ തലയ്ക്ക് പിന്നിലടിച്ചു. അഭയ കരഞ്ഞപ്പോള്‍ കോട്ടൂരും പൂതൃക്കയിലും ചേര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. അപ്പോള്‍, കോടാലിക്കൈകൊണ്ട് ഞാന്‍ ഉച്ചിയിലടിച്ചു. അതോടെ അഭയ നിലത്തുവീണു. പിന്നെ മൂന്നുപേരും ചേര്‍ന്ന് കിണറ്റില്‍ എടുത്തിട്ടു." 2007 ആഗസ്റ്റ് 31ന് ബാംഗ്ളൂരിലെ ബൌറിംഗ് ആന്‍ഡ് ലേഡി കര്‍സന്‍ ആശുപത്രിയില്‍ കേന്ദ്ര ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ ഡോ. എസ്. മാലിനിയുടെ നേതൃത്വത്തില്‍ നടത്തിയ നാര്‍ക്കോ പരിശോധനയില്‍ ആരാണ് കോടാലിക്കടിച്ചത് എന്ന ചോദ്യത്തിന് സിസ്റ്റര്‍ സെഫി നല്‍കുന്ന മറുപടിയായി വടയാര്‍ സുനില്‍ കേരളകൌമുദിയിലൂടെ എഴുതിയിരിക്കുന്ന വാക്കുകളാണ് മുകളില്‍ സൂചിപ്പിച്ചത് ...നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ നെറ്റില്‍ ലഭ്യമാണല്ലോ ആര്‍ക്കും പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ് സെഫി മുകളില്‍ സൂചിപ്പിച്ചതുപോലെയൊരു കുറ്റസംമ്മദം നടത്തിയിട്ടുണ്ടോ എന്നുള്ളത് ....ഇതാണ് കേരളത്തിലെ മഞ്ഞപ്പത്ര വ്യവസായത്തിന്റെ പുതിയ ഏടുകള്‍ ... 2007 ആഗസ്റ്റ് 3 ന് ഫാ. ജോസ് പൂതൃക്കയിലിനെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ ഫലമായി, അഭയയെ എന്തിന് കൊന്നുവെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി വടയാര്‍ സുനിലിന്റെ വാക്കുകളില്‍ ഇങ്ങനെ: "ഞാനും പൂതൃക്കയിലും സെഫിയും കൂടി നടത്തിയ 'ഓപ്പറേഷന്‍' കണ്ടതുകൊണ്ട്." ഈ രണ്ടു വാര്‍ത്തകളും കേരളകൌമുദിയില്‍ വന്നത് 2008 ഡിസംബറില്‍ 29 ന്..... ഇതേ ദിവസം തന്നെ "അഭയകൊലക്കേസ്: സി.ബി.ഐയെ പ്രകോപിപ്പിച്ച് വാങ്ങിയ വെളിപ്പെടുത്തല്‍" എന്ന തലക്കെട്ടില്‍ ഒരു തെളിവുമില്ലാതെ കഥാകാരന്‍ തുടര്‍ന്നെഴുതുന്നു "കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയില്‍ സെഫി ഏല്‍പ്പിച്ച മൂന്നാമത്തെ അടിയാണ് പ്രതികളെ പരിഭ്രാന്തരാക്കിയത്" ..തുടര്‍ന്ന്, നാര്‍ക്കോ പരിശോധനയില്‍ കോട്ടൂരും പിതൃകയിലും പറഞ്ഞതായി ഉദ്ധരിക്കുന്നു 'സെഫിമൂലം, സെഫിയ്ക്കുവേണ്ടി ഒരു കൈപ്പിഴ പറ്റി' 20-11-08 കേരളകൌമുദി ഫ്ലാഷില്‍ എഴുതിയ മറ്റൊരു ലേഖനത്തില്‍ ഇതേ ലേഖകന്‍ പറയുന്നു 'സിസ്റ്റര്‍ അഭയയെ കൊല്ലേണ്ടി വന്നത് തനിക്ക് അവിഹിതബന്ധമുണ്ടായിരുന്ന പയസ്‌ ടെന്ത് കൊന്‍വെന്റിലെതന്നെ കന്യാസ്ത്രീ ആയിരുന്ന സെഫിക്കുവേണ്ടിയായിരുന്നു എന്ന് ഫാ തോമസ്‌ കോട്ടൂര്‍ സിബി ഐ മുന്‍പാകെ വെളിപ്പെടുത്തി" ..വടയാര്‍ സുനില്‍ തുടരുന്നു "ഹോസ്റ്റല്‍ താമസിച്ചിരുന്ന ഏതാനും വിദ്ധ്യാര്തികള്‍ക്ക് പുറത്തുള്ള ചിലരുമായി അടുപ്പമുണ്ടായിരുന്നു .അവരുമായുള്ള കൂട്ടുകെട്ട് കണക്കിലെടുത്ത് അവര്‍ക്കും അകത്തു കയറാനുള്ള സ്വകാര്യം ഒരുക്കിക്കൊടുത്തത് സെഫി തന്നെയായിരുന്നു "...അടുക്കളയില്‍ അഭയയെ കണ്ടു സെഫി നിലവിളിക്കുന്നതായി ലേഖകന്‍ ഒരു തെളിവുമില്ലാതെ വിളിപ്പെടുത്തുന്നത് ഇപ്രകാരം "ഇവള്‍ കണ്ടേ എനിക്കിനി ജീവിക്കണ്ടേ "... ബോധരഹിതയായ അഭയയെ എന്ത് ചെയ്യണം എന്ന് ചോദിക്കാനാണ് ഫാ: പിതൃകയിലിനെ ഹോസ്റ്റലിലേക്കു വിളിച്ചു വരുത്തിയത് എന്നാണു എഴുതിയിരിക്കുന്നത് ..("സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും, പൂതൃക്കയിലും ചേര്‍ന്ന് നടത്തുന്ന പ്രകൃതിവിരുദ്ധ ശാരീരികബന്ധം അഭയയുടെ കണ്ണില്‍പ്പെട്ടത്" എന്നാണ് 28 ഡിസംബറിലെ കേരളകൌമുദിയില്‍ ഇതേ ലേഖകന്‍ തന്നെ എഴുതി വിട്ടിരിക്കുന്നത്) ...'ഫ്ലാഷില്‍' അദ്ദേഹം തുടരുന്നു ...മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ ഇല്ലായിരുന്ന ഈ കാലത്ത് ആറു കിലോമീറ്റര്‍ അകലെയുള്ള പിതൃകയിലിനെ എങ്ങനെ വിളിച്ചു വരുത്തി? ..സിബിഐ യെ കുഴക്കുന്ന ഈ ചോദ്യത്തിന് രണ്ടു ഉത്തരമാണ് വടയാര്‍ സുനില്‍ നമ്മോട് പറയുന്നത് 1.തോമസ്‌ കൊട്ടൂരിനെപ്പോലെ മറ്റാരുമായോ ബന്ധപ്പെടാന്‍ പിതൃകയിലും ആ സമയത്ത് കൊന്‍വെന്റില്‍ തന്നെയുണ്ടായിരുന്നു ! 2. ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിച്ച് പിതൃകയിലിനെ വിളിച്ചു വരുത്തിയത് സഞ്ജു പി മാത്യു ആകാനാണ് സാധ്യത ...!! "അഭയാ കേസിലെ പ്രതികളുടെ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തെക്കുറിച്ച്" വടയാര്‍ സുനിലിന്റെ തന്നെ വാക്കുകള്‍ പിന്നീട് എഴുതാം ... 

9 comments:

  1. ഇതാണ് കേരളത്തിലെ മഞ്ഞപ്പത്ര വ്യവസായത്തിന്റെ പുതിയ ഏടുകള്‍ ...

    ReplyDelete
  2. Nice write up.

    Please change the background color of the page. Difficult to read the page.

    ReplyDelete
  3. കേരള കൗമുദി യെ പോലൊരു കൂതറ പത്രം വേറെയില്ല.

    ReplyDelete
  4. കൂതരകള്‍ക്ക് വേണ്ടി കൂതരകാളാല്‍ നടത്തപ്പെടുന്ന കൂതറ പത്രം. അതാണ്‌ കേരള കൌമുദി. അതില്‍ ഒരു കേരള എന്നുള്ളത് കേരളത്തിന്‌ കൂടി നാനകേട്‌ ആണ്.

    ReplyDelete
  5. കൊച്ചി: സിസ്റ്റര്‍ അഭയക്കേസില്‍ രേഖ തിരുത്തിയെന്നതിന്റെ പേരിലെ കുറ്റപത്രത്തിനെതിരെ തിരുവനന്തപുരം കെമിക്കല്‍ ലബോറട്ടറിയിലെ രണ്ട് ഉദ്യോഗസ്ഥകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കുറ്റപത്രം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയിട്ടില്ലെന്നാണ് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീതയും ലാബുദ്യോഗസ്ഥയായ എം. ചിത്രയും ബോധിപ്പിച്ചത്. എന്നാല്‍ ഈ വാദം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ വ്യക്തമാക്കി.

    ഹര്‍ജിക്കാര്‍ക്ക് ഈ ആവശ്യം വിചാരണക്കിടെ ഉന്നയിക്കാമെന്നും മജിസ്‌ട്രേട്ട് അത് നിയമാനുസൃതം പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രേഖ തിരുത്തല്‍, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിവ പൊതുസേവികയെന്ന നിലയിലുള്ള കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയായി കണക്കാക്കാനാവില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കുറ്റപത്രം തയ്യാറാക്കത്തക്ക വിധം ഹര്‍ജിക്കാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് രേഖകളും തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചുകൊണ്ടുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിഗമനത്തില്‍ അപാകമില്ല. മജിസ്‌ട്രേട്ടിന്റെ നടപടിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

    കൊല്ലപ്പെടും മുന്‍പ് സിസ്റ്റര്‍ അഭയ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സി.ബി.ഐ.യോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം. ഇക്കാര്യവും യുക്തമായ വേദിയില്‍ പിന്നീട് ഹര്‍ജിക്കാര്‍ക്ക് ഉന്നയിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

    http://www.mathrubhumi.com/online/malayalam/news/story/1136940/2011-08-30/kerala

    ReplyDelete
  6. കാലികപ്രാധാന്യമുള്ള നല്ല ലേഖനം. അഭിനന്ദനങ്ങൾ.

    ReplyDelete
  7. very good. Kerala Kaumudi is Anti Catholic Newspaper. its visible in their reporting related to such news.

    ReplyDelete