Wednesday, July 25, 2012

സിസ്റ്റര്‍ ലൗസിയോ അതോ സിസ്റ്റര്‍ മായയോ ?!!

അഭയ കേസുമായി ബന്ധപ്പെട്ടു പുതിയ ഏടുകള്‍ കുറിച്ചുകൊണ്ടിരിക്കുകയാണ് സിബിഐ .പുതിയ ഏടുകള്‍ ഉണ്ടയില്ലാ വെടിയാകുമോ എന്ന് കണ്ടറിയണം ...സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ കോട്ടയം രൂപതയുടെ മെത്രാനായിരുന്നു അന്ന് 64 വയസ്‌ ഉണ്ടായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി...പ്രസ്തുത മെത്രാനെയും ഒരു കന്യാസ്ത്രീയെയും ചേര്‍ത്ത് കേസിലെ സാക്ഷിയായ ബി.സി.എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വാര്‍ത്തയുടെ ഹരം ...ഇതേ കോളേജിലെ ഒരു മുന്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയെന്നാണ് ആരോപണം .!

കേസ്സില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപെട്ട് കേസിലെ പ്രതികളായ ഫാ:തോമസ്‌ കോട്ടൂരും ഫാ:ജോസ്‌ പിത്രുക്കയിലും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ സി ബി ഐ, കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു മൊഴി പുറത്ത്‌ വിടുകയും ഇതിന് ചില ഒറ്റപെട്ട ചാനലുകള്‍ വന്‍ പ്രചരണം നല്‍കുകയും ചെയ്തത് .ബി സി എം കോളെജ് മാനേജ്മെന്റുമായി അകല്‍ച്ചയിലായിരുന്ന അധ്യാപിക ഏതാനും മാസ്സങ്ങള്‍ മുന്‍പ് മാത്രമാണ് സി ബി ഐ ഉദ്യോഗസ്ഥരെ അങ്ങോട്ട്‌ ചെന്ന് ബന്ധപ്പെട്ടു ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. അധ്യാപികയുടെ ശത്രുത ബിഷപ്പുമായാണ് .അതിനാലാണ് ബിഷപ്പിനെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചത് .എന്നാണ് അതിരൂപതാ വൃത്തങ്ങള്‍ പറയുന്നത് . സി.ബി.ഐ.ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സഭാവക്താവ് ഇന്നലെ പത്രക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റര്‍ ലൗസി എന്നൊരു കന്യാസ്ത്രീ ഒരുകാലത്തും ബി.സി.എം. കോളേജിലോ പയസ് ടെന്‍ത് കോണ്‍വെന്റിലോ ഉണ്ടായിരുന്നില്ല എന്നും ഇല്ലാത്തയാളെ കൃത്രിമമായി ഉണ്ടാക്കുകയാണ് സി.ബി.ഐ. ചെയ്തതെന്നുമാണ് അതിരൂപത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് .അഭയ കേസ് ഒരുതരത്തിലും നിലനില്‍ക്കില്ലെന്നു ബോധ്യംവന്ന സി.ബി.ഐ., ഇല്ലാത്ത കഥകള്‍ ഉന്നയിച്ച് വീണ്ടും സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്ന അവരുടെ പത്രക്കുറിപ്പിലെ ആരോപണം അത്ര തെറ്റുള്ളതല്ല എന്ന് തന്നെയാണ് ഈ ഉള്ളവന്റെയും അഭിപ്രായം .

അഭയ കേസിന്റെ ഓരോ കാലഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്‍കി സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ സി.ബി.ഐ. ശ്രമിച്ചിരുന്നു എന്നത് ഈ വിഷയത്തില്‍ അല്‍പ്പം എഴുത്തും വായനയും ഉള്ളവര്‍ക്ക് സംശയമുള്ള കാര്യമല്ല.കുറഞപക്ഷം വടയാര്‍ സുനിലിനെങ്കിലും ഇത് സംശയമുള്ള കാര്യമല്ല . ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്നാരോപിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സി.ബി.ഐ.ക്കും കേന്ദ്രഗവണ്‍മെന്റിനുമെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. താന്‍ കന്യകാത്വം തെളിയിക്കാന്‍ തയ്യാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. നാര്‍ക്കോ അനാലിസിസിന്റെ സി.ഡി. കൃത്രിമമാണെന്ന് കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിട്ടും മനഃപൂര്‍വം അതെ സിഡി മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് സഭയെ കരിതേക്കാനാണ് സി.ബി.ഐ. അന്ന് ശ്രമിച്ചത്.

ബിഷപ്പിന് ഒരു കന്യാസ്ത്രീയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെകില്‍ തന്നെ അതെന്നെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല .ഈ സഭവം എങ്ങനെ സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെടും എന്നെ എനിക്ക് അറിയെണ്ടാതായി ഒള്ളൂ ...കുറ്റരോപിതയുമായി ഒരേ സമയം പ്രതികളായ വൈദികര്‍ ശാരീരിക ബന്ധത്തില്‍ എര്പെട്ടത്‌ കണ്ടതാണ് അഭയയെ പ്രതികള്‍ വധിക്കനുണ്ടായ കാരണമായി ഇത് വരെ പറഞത് ..ഈ പുതിയ കഥക്ക് തിരക്കഥയില്‍ എവിടെയാണ് സ്ഥാനം എന്നാണു ഇനി അറിയേണ്ടത് ...അതോടൊപ്പം , ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യത്തിന് ഉണ്ട് എന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സിബിഐ ബോധ്യപ്പെടുത്തിയത് ...അങ്ങനെയെങ്കില്‍ ഒന്നാം സാക്ഷി ഐ വിറ്റ്നസ് അടക്കാ രാജു എവിടെപ്പോയി എന്ന് വരും ദിവസങ്ങളില്‍ ആരെങ്കിലും പുതിയ വെളിപ്പെടുത്തുമായിരിക്കും എന്ന് പ്രതീക്ഷിക്കാം ??

7 comments:

  1. ഇതിനിടെ സി.ബി.ഐ. മുന്‍ ഡിവൈ.എസ്.പി.യും അന്വേഷണോദ്യോഗസ്ഥനുമായ വര്‍ഗീസ്. പി. തോമസ്, കോട്ടയം ആര്‍.ഡി.ഒ. ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്ക് കെ. എന്‍. മുരളീധരന്‍ എന്നിവരും തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്നാ വശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈ.എസ്.പി. കെ. സാമുവല്‍ സി. ബി. ഐ കോടതിയെ സമീപിച്ചു. അന്വേഷണം എറ്റെടുത്ത വര്‍ഗീസ് പി. തോമസ് ആര്‍. ഡി. ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവകകള്‍ നശിപ്പിക്കുന്നതുവരെ ആവശ്യപ്പെട്ടില്ലായെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

    ReplyDelete
  2. ".ഈ പുതിയ കഥക്ക് തിരക്കഥയില്‍ എവിടെയാണ് സ്ഥാനം എന്നാണു ഇനി അറിയേണ്ടത്"
    ദോ ഇവിടെ ചിലപ്പോൾ അതിനുള്ള ഉത്തരം കിട്ടും ;)

    അഭയകേസില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
    http://www.indiavisiontv.com/2012/07/23/96264.html

    “വിശ്വാസം അതല്ലേ എല്ലാം”... കഴിഞ്ഞ ദിവസം അമേരിക്കയിൽ പുരോഹിതരുടെ ബാല പീഡനം മറച്ച് വെയ്ക്കുവാൻ ശ്രമിച്ചതിനു Pa. monsignorനെ കുറ്റക്കാരനാണെന്നു വിധിച്ചു... കേരളത്തിൽ ആയിരുന്നുവെങ്കിൽ ഇങ്ങനെ ഒരു വിധിക്ക് വിദൂര സാധ്യത എങ്കിലും ഉണ്ടോ ;)

    ‎"The first U.S. church official convicted of covering up sex-abuse claims against Roman Catholic priests was sentenced Tuesday to three to six years in prison by a judge who said he "enabled monsters in clerical garb ... to destroy the souls of children." http://www.npr.org/templates/story/story.php?storyId=157272978

    ReplyDelete
  3. സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക്‌ സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി.

    ReplyDelete
    Replies
    1. ഇത് വളരെ വിചിത്രമായ ആരോപണമാണ് ...പരിശോധനയിൽ സിസ്റ്റർ സെഫി കന്യകയായിരുന്നതിനാലാണ് അവർ ഹൈമനോപ്ലാസ്റ് നടത്തി എന്ന് സിബി ഐ കോടതിയിൽ പറഞ്ഞത് ..പക്ഷെ പ്രസ്തുത ശസ്ത്രക്രിയ ഇന്ത്യയിൽ ഇല്ല ..അവർ ഇന്ത്യക്കു വെളിയിൽ ഒരിടത്തും പോയിട്ടും ഇല്ല !!

      Delete
  4. >>സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക്‌ സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി<<

    ജാമ്യ വിധിയില്‍ നിന്നും ...

    ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം കുറ്റാരോപിത ഒരു കന്യകയല്ലെന്ന് സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുാ? കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റി) നടത്തിയുെ ആരോപിക്കുകയും സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് അവര്‍ക്കു തെളിയിക്കേണ്ടതുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ആരോപിക്കുതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും തെളിയിക്കാന്‍ ഈ കോടതി നിശ്ചയിക്കു ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണ്െ അവര്‍ ബോധിപ്പിച്ചു. ഹൈമനോപ്ളാസ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവുവെന്നും കുറ്റാരോപിത ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുു എാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍ ചെളിവാരിയെറിയാമെല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെല്ലാതെ മറ്റൊന്നുംം കന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ ഇറങ്ങിപ്പുറപ്പെടുമായിരുായ്െ ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു!

    ReplyDelete
  5. >>എന്നിവര്‍ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. indiavision<<

    സിബിഐയുടെ കയ്യിലുള്ള ശാസ്ത്രീയ തെളിവുകള്‍ ഏതൊക്കെയാണ് ...ഒന്ന് മാനിപ്പുലേറ്റട് നാര്‍ക്കോ സിഡി ..മറ്റൊന്ന് സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധനാഫലം ...കന്യകാത്വ പരിശോധനാഫലം രണ്ടാം ഘട്ടം നടക്കാനുമുണ്ട് !! അതിന്‍റെ ഫലം കൂടി വരട്ടെ ...ജാമ്യ വിധിയില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബ്രെയിന്‍ മാപ്പിംഗ് പരിശോധാ ഫാലം ഉപയോഗിക്കണം എന്ന് പറഞ്ഞിട്ട് സിബിഐ ആ വശത്തേക്ക് തിരിഞ്ഞു നോക്കിയില്ല എന്നുകൂടി ഓര്‍ക്കണം ...

    >>സിസ്റ്റര്‍ ലൗസി ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയും അഭയ കൊല്ലപ്പെട്ട കാലയളവില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ സെഫിയുടെ റൂംമേറ്റുമായിരുന്നു. indiavision<<

    ഇതൊരു വലിയ നുണ തന്നെയായിരിക്കണം ...എന്തുകൊണ്ട് ഇത്ര പ്രാധാനപ്പെട്ട ഒരു കഥാപാത്രതെക്കുറിച്ചു ഇന്ന് വരെ സിബിഐ പോലും അന്വേഷിച്ചില്ല ...!! അഭയ കൊല്ലപ്പെട്ട ദിവസം അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത് സിസ്റര്‍ ഷേര്‍ലി ആയിരുന്നു ...മാത്രമല്ലേ അഭയ കൊല്ലപ്പെടാന്‍ ഉണ്ടായ കാരണമായി പറഞ കാര്യങ്ങളൊന്നും സിസ്റ്റര്‍ ലൗസി എന്നാ പുതിയ കഥാപാത്രവുമായി നേരിട്ട് ബന്ധപ്പെടുന്നുമില്ല !!

    ReplyDelete
  6. ഈ കേസന്ന്വേഷിചു ആത്മഹത്യാ ആണ് എന്ന് തീര്‍ത്ത്‌ പറഞ്ഞ
    സി ബി ഐ സൂപ്രണ്ട് എന്‍ ത്യാഗരാജന്‍ , ഫോരെന്‍സിക് വിദഗ്ധന്‍ ബി.ഉമാദത്തന്‍ , പോസ്ടുമാരും നടത്തിയ ഡോ.സി രാധാകൃഷ്ണന്‍ ,ക്രയിം ബ്രാഞ്ച് സുപ്രണ്ട് കുഞ്ഞു മോഇയിദീന്‍ ഐ പി സ് തുടങ്ങുയവരും പിന്നീട് സി ബി ഐ അന്വേഷകര്‍ ആയ സ് പി ആര്‍ എം കൃഷ്ണ , ആര്‍.കെ അഗര്‍വാള്‍, ഡി ഐ ഗി കുന്തസ്വാമി തുടങ്ങിയവര്‍ ഇത് ആത്മ ഹത്യ ആണെന്നും കൊലപാതം ആണ് എന്ന് തെളിവില്ല എന്ന് സത്യം പറഞ്ഞപ്പോള്‍ കുറ്റവാളില്കളെ സംരക്ഷിച്ചത് സഭയിലുള്ളവരോ? . മേല്‍ പറഞ്ഞ ആരും തന്നെ ക്നനയക്കാരോ ക്രിസ്തിയാനികാലോ, കത്തോലിക്കാരോ അല്ല. ബ്രയിന്‍ മാപ്പിങ്ങിനും , ലയി ടെറെക്ടര്‍ ടെസ്റ്റിലും , നാര്‍ക്കോ ടെസ്റ്റും പ്രതികള്‍ കുറ്റക്കാരാണ് എന്ന് തെളിയിച്ചില്ല. ഈ ടെസ്റൊക്കെ നടത്തിയത് കോട്ടയം രൂപത്ത കേന്ദ്രത്തില്‍ വച്ചല്ലല്ലോ, സഭയും അല്ല നടത്തിയത്. സി ബി ഐ മുഖം രക്ഷിക്കാന്‍ നടത്തുന്ന പാഴ് ശ്രമം ആണ് ഈ കേട്ടുകേല്‍വികളുടെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകള്‍. ഇവിടെ ആത്മഹത്യ ആണെന്ന് പറഞ്ഞത് തെറ്റാണെന്നും പറഞ്ഞു കൊലപാതകം ആക്കാന്‍ ശ്രമിക്കുന്നത് ആരാണ്.?

    ReplyDelete