Tuesday, July 31, 2012

കളര്‍കോട് വേണുഗോപാലന്‍നായര്‍

പൊതുപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കളര്‍കോട് വേണുഗോപാലന്‍നായരെ നാം ആദ്യം പരിചയപ്പെടുന്നത് അഭയാ കേസുമായി ബന്ധപ്പെട്ടാണ്. ആ കേസില്‍ പ്രാധാന സാക്ഷിയായിരുന്നു ഈ കഥാപാത്രം . പിന്നീട് ഇതേ വ്യക്തി സഭയുമായി ബന്ധപ്പെട്ട മറ്റൊരു ദുരൂഹ മരണത്തിലും കഥാപാത്രമായി. അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ണ്ടെടത്തിയ ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത് ..മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി കൊടുത്തതും ഇതേ വ്യക്തി തന്നെയാണ്(ധ്യാനനകേന്ദ്രത്തിനെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു നേരത്തേ ഊമക്കത്തയച്ചതും ഇയാള്‍ തന്നെയാണെന്നും കരുതപ്പെടുന്നു) ..ഇ കേസില്‍ സുപ്രീംകോടതി വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹം തന്നെ കേസ്‌ പിന്‍വലിച്ചു തടിയൂരി.കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ വ്യക്തി കാണിക്കുന്ന അമിത താല്പര്യം പലരും ഇതിനോടകം ശ്രദ്ധിച്ചിട്ടുണ്ടാകും ..ഫലത്തില്‍ നിന്നാണല്ലോ വൃക്ഷത്തെ തിരിച്ചറിയുന്നത്‌...

അഭയാ കേസ്‌

അഭയാ കേസിന്റെ ജാമ്യ വിധിയില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ പകര്‍ത്തുന്നു ...

"വേണുഗോപാലന്‍ നായരാണ് മറ്റൊരു പ്രധാന സാക്ഷി. ഇയാളോട് ഒന്നാം കുറ്റാരോപിതന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട് എന്നാണു പ്രോസിക്യൂഷന്റെ വാദം. മുമ്പു ഡ്രൈവറായിരുന്ന താന്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കുന്നയാളുമാണെന്ന് ഇയാള്‍ പറയുന്നു. സംഭവം നടതിനുശേഷം ഇയാളെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ്.നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ വിവരങ്ങള്‍ അറിയാന്‍ തത്പരനായിരുന്ന ഇയാള്‍ ഒന്നാം കുറ്റാരോപിതന്‍ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയനായി എന്നറിഞ്ഞ്, അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍ പറയുത്.

ബിഷപ്സ് ഹൌസില്‍വച്ചു കാണാന്‍ ഒന്നാം കുറ്റാരോപിതന്‍ സമ്മതിച്ചതനുസരിച്ചു വേണുഗോപാലന്‍ നായര്‍ അവിടെയെത്തി അദ്ദേഹത്തെക്കണ്ടു സംസാരിച്ചു. നാര്‍ക്കോ അനാലിസിസ് പരിശോധന തീര്‍ത്തും അശാസ്ത്രീയമായ പരിശോധനയാണെന്നുള്ള ഒരുവിധി ഹൈക്കോടതിയിനിന്ന് എന്തെങ്കിലും കേസ് കൊടുത്ത് സംഘടിപ്പിച്ചെടുക്കണമെന്ന് ഒന്നാം കുറ്റാരോപിതന്‍ വേണുഗോപാലന്‍ നായരോട് ആവശ്യപ്പെട്ടുവെന്നാണു വാദം. വേണുഗോപാലന്‍ നായര്‍ കാരണം തിരക്കിയപ്പോള്‍ തനിക്കു മൂന്നാം കുറ്റാരോപിതയുമായി അവിഹിത ബന്ധമുണ്ടെന്ന് ഒന്നാം കുറ്റാരോപിതന്‍ കുറ്റസമ്മതം നടത്തിയെന്നും (അറസ്റിന് അഞ്ചു മാസം മുമ്പാണിത്) ളോഹയ്ക്കുള്ളില്‍ ഒരു മനുഷ്യനുണ്ടെന്ന് പറഞ്ഞുവെന്നുമാണു മൊഴി. തന്റെ മേലധികാരികളും ഇതേ വികാരങ്ങളുള്ള മനുഷ്യരാണെന്നും അതിനാല്‍ അവര്‍ തന്നെ മനസിലാക്കുകയും ഈ കേസില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും മൊഴി തുടരുന്നു. അഡ്വ. ജനാര്‍ദന കുറുപ്പിന്റെ ജൂനിയറുമായി സംസാരിച്ചശേഷം വേണുഗോപാലന്‍ നായര്‍ കേസ് ഫയല്‍ ചെയ്യുതിനു വളരെ ചെലവു വരുമെന്ന് കുറ്റാരോപിതനോടു പറഞ്ഞുവത്രേ. ഇക്കാര്യത്തില്‍ ഒരുകോടി രൂപ വരെ മുടക്കാന്‍ സഭാധികൃതര്‍ തയാറാണെന്നും കുറ്റാരോപിതന്‍ അപ്പോള്‍ പറയുകയും യാത്രാച്ചെലവിനായി 5000 രൂപ തനിക്കു നല്‍കുകയും ചെയ്തതായി വേണുഗോപാലന്‍ നായര്‍ പറയുന്നു.ഒന്നാം കുറ്റാരോപിതനും സഭാധികൃതരും വളരെ ശക്തരും സമ്പരുമാണെന്നും സൂര്യനു താഴെ ആരെയും സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുത്. എന്നാല്‍, തനിക്കു കാര്യമായൊരു ബന്ധവുമില്ലാത്ത വേണുഗോപാലന്‍ നായരുടെ മുമ്പില്‍ കുറ്റാരോപിതന്‍ നാണംകെട്ട കുറ്റസമ്മതം നടത്തുകയും സഹായം തേടുകയും ചെയ്യുന്ന രീതിയില്‍ പെരുമാറിയെന്നു പറയുത് തികച്ചും അവിശ്വസനീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കോളജ് പ്രഫസറും വൈദികനുമാണ് ഒന്നാം കുറ്റാരോപിതന്‍. ബിഷപ്സ് ഹൌസിലെ ചാന്‍സലറുമാണ് ഇദ്ദേഹം. ജില്ലയിലും സംസ്ഥാനത്തുമുള്ള നിരവധി പ്രമുഖരുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയൊരാള്‍ക്കെതിരേ സി.ബി.ഐ വേണുഗോപാലന്‍ നായരെപ്പോലൊരാളെ സാക്ഷിയായി കൊണ്ടുവരികയും കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി."

ശ്രേയയുടെ മരണം ..<p>

കൈതവന ഏഴരപ്പറയില്‍ ബെന്നിച്ചന്‍-സുജ ദമ്പതികളുടെ മകള്‍ ശ്രേയയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17നു പുലര്‍ച്ചെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കൈതവന അക്സെപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതതാന് ഈ കേസ്‌ ..ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന രോഗമുള്ള(സ്വപ്നാടനം) കുട്ടി കുളത്തില്‍ വീണു എന്നാണു പോലീസിന്റെ നിഗമനം ..ക്രൈംബ്രാഞ്ചിനും "ഇതില്‍" കൂടുതലൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേസ്‌ സിബിഐ ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ..അതിന്‍റെ ഫലം ഇതുവരെ വന്നിട്ടില്ല ...അതവിടെ നിലക്ക്ട്ടെ ഇവിടെ വിഷയം കളര്‍കോട് വേണുഗോപാലന്‍നായരാണല്ലോ ..

ശ്രേയയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു ആലപ്പുഴയില്‍ പത്രസമ്മേളനം നടത്തിയാണ് ഇദ്ദേഹം ഈ വിഷയത്തില്‍ ശ്രേട്ടേയനായത് . എന്നാല്‍, പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്നു മാതാപിതാക്കള്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ പത്രസമ്മേളനം സംബന്ധിച്ചു ദുരൂഹത ഉയരുകയും ചെയ്തു . തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പത്രസമ്മേളനത്തിനു കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞതൊന്നും തങ്ങളുടെ അഭിപ്രായമല്ലെന്നും ശ്രേയയുടെ പിതാവ് ബെന്നി പിന്നീടു പത്രലേഖകരെ അറിയിച്ഛതോടെ പത്രസമ്മേളനം വിവാദമായി .

ശ്രേയക്കേസ് അന്വേഷണചുമതലയില്‍നിന്ന് അന്വേഷണഉദ്യോഗസ്ഥനെ നീക്കം ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഇയാള്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ശ്രേയയുടെ മാതാപിതാക്കളെയും കൂട്ടിക്കൊണ്ടു വന്നിരുന്നു. മാതാപിതാക്കളെ അധികം സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു പത്രസമ്മേളനം. ശ്രേയക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു അക്സപ്റ്റുമായി ബന്ധപ്പെട്ട വൈദികനെ അറസ്റുചെയ്യാന്‍ ഐജി ആഭ്യന്തരമന്ത്രാലയത്തില്‍ അനുമതി തേടിയെന്നും എന്നാല്‍, സഭ സ്വാധീനം ചെലുത്തുന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയില്ലെന്നും ഇയാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേസ് തെളിയാതിരിക്കാന്‍ ചങ്ങനാശേരി അതിരൂപതാ അധികൃതര്‍ സ്വാധീനം ചെലുത്തുകയാണെന്നും ആരോപിച്ചു. എന്നാല്‍, ഇതു നിങ്ങളുടെകൂടെ അഭിപ്രായമാണോയെന്നു ശ്രേയയുടെ മാതാപിതാക്കളോടു ചോദിച്ചപ്പോള്‍ കേസിനെ സംബന്ധിച്ചു മാധ്യമങ്ങളില്‍ക്കൂടി അറിയുന്നതിനപ്പുറം യാതൊരു വിവരവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. അതോടെ പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടയാളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു സംശയമുയര്‍ന്നു. ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു തെളിവുകള്‍ നല്കാന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത വ്യക്തിയോടു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. ശ്രേയയുടെ മാതാപിതാക്കളെ സഭയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുകയും അയല്‍വാസികള്‍ ഒറ്റപ്പെടുത്തുകയും ചെയ്തെന്നായിരുന്നു ഇയാളുടെ മറ്റൊരു ആരോപണം. എന്നാല്‍, ശ്രേയയുടെ മാതാവ് ജെസി പത്രസമ്മേളനത്തില്‍തന്നെ ഇക്കാര്യം നിഷേധിച്ചു. ഒരു നിലയ്ക്കും അത്തരമൊരു ഭീഷണി തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

വൈകാതെ മാധ്യമപ്രവര്‍ത്തകര്‍ ശ്രേയയുടെ പിതാവ് കൈതവന ഏഴരപ്പറയില്‍ ബെന്നിയോടു കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ:- പത്രസമ്മേളനത്തിനു കൂട്ടികൊണ്ടുവന്ന വ്യക്തിയെ ആദ്യമായാണ് കാണുന്നത്. ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചെന്നും ഇതുസംബന്ധിച്ച ഒരു പത്രസമ്മേളനമാണെന്നും പറഞ്ഞാണ് വിളിച്ചത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്നു പറഞ്ഞതുകൊണ്ടാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഇയാള്‍ പ്രസ്ക്ളബ്് കോണ്‍ഫറന്‍സ് ഹാളിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി യാതൊരു സൂചനയും നല്കിയിരുന്നില്ല. പത്രസമ്മേളനം തുടങ്ങിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്, ഞങ്ങളുടെ അഭിപ്രായമല്ല. അയാള്‍ നിരീശ്വരവാദിയാണെന്നാണ് തോന്നുന്നത്. അക്സപ്റ്റ് ഡയറക്ടറെ ഞങ്ങള്‍ക്കു യാതൊരു സംശയവും ഇല്ല. പക്ഷേ, ഞങ്ങളുടെ കുഞ്ഞിന് എന്തുസംഭവിച്ചുവെന്ന് അറിയണം. അതിന് ഏതറ്റംവരെ പോകാനും ഞങ്ങള്‍ തയാറാണ്.

ഈ 'പൊതുപ്രവര്‍ത്തകനെ' പോതുപ്രവൃത്തനതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാണല്ലോ !

3 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. news : 09 Oct 2013

    കൊച്ചി: അഭയാ കേസുമായി ബന്ധപ്പെട്ട സിഡിയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്ക് ാട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മദര്‍ തെരേസ പീസ് ഫൌണ്േടഷന്‍ ചെയര്‍മാന്‍ ജോജി മൂലേക്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റീസ് ഹാരൂണ്‍ റഷീദിന്റെതാണ് ഉത്തരവ്. കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍, ഡയറക്ടര്‍ ജറല്‍ ഓഫ് പോലീസ്, സിബിഐ തിരുവന്തപുരം യൂണിറ്റ് എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.

    അഭയാ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ഫാ.ജോസ് പൂതൃക്കയില്‍, ഫാ.തോമസ് കോട്ടൂര്‍, സിസ്റര്‍ സെഫി എന്നിവരുടെ ാര്‍ക്കോ അാലിസിസ് സിഡികളില്‍ കൃത്രിമം കാട്ടിയെന്ന് ഹര്‍ജിയില്‍ പറയുന്നു. പല തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും ിയമവിരുദ്ധമായി ടത്തിയെന്നും ഇതുസംബന്ധിച്ച് അ്വഷണം ടത്തണമെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സിഡിയിലെ കൃത്രിമം സംബന്ധിച്ച് അ്വഷിക്കാന്‍ സിബിഐ തയാറായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ, കേസുമായി ബന്ധപ്പെട്ട എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്ി സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാായി മാറ്റിയത്. കേസ് സംബന്ധിച്ച് ഉന്നതതല അ്വഷണം ടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യ പ്പെടുന്നുണ്ട്.

    ReplyDelete
  3. വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത Jehoshua Thomas ന്റെ കമെന്റ് ഡിലീറ്റ് ചെയ്യുന്നു

    ReplyDelete